Wednesday, July 28, 2010

എനിക്ക് ദാഹിക്കുന്നു

ആത്മാവിന്‍ അഗ്നികോണുകളിലെവിടെയോ
തുടികൊട്ടിയുണരുന്നു മദ്യാസക്തിതന്‍ നാമ്പുകള്‍
പരതുന്നു ചുറ്റിലും കണ്ണിനാല്‍
ആരൊക്കെയുണ്ടണയുവാന്‍
മധുപാനശാലതന്നിരുട്ടില്‍
ചഷകങ്ങളും പിന്നെ ഹൃദയവും പങ്കിടാന്‍
“ആശുപത്രിയിലാണമ്മാവന്‍,
വൈകിട്ടുചെന്നൊരുനോക്കു കാണണ“മൊരുവന്
“ഈ രാവ് തീര്‍ന്നാലും തീരാത്ത ജോലികള്‍
ബാക്കികിടക്കുന്നു” മറ്റൊരുവന്
പലകാരണക്കാറ്റേറ്റ് സ്നേഹിതര്‍
പലവഴികളിലായകന്നുമാറീടവേ
ബാക്കിയായത് അവരിരുപേര്‍
പ്രതീക്ഷകള്‍ തന്‍ നാളം ഇനിയുമണയാത്ത
മിഴികളില്‍ നോക്കിയവനുരചെയ്തു
“അവള്‍ സമ്മതിക്കില്ല!”
“അവള്‍” - കഥകളുടെ കായലോളങ്ങളില്‍
ഇന്നലെ വിരിഞ്ഞ താമരപ്പൂവ്
ഒടുവിലെന്നാത്മാവിന്‍ ദാഹമടക്കവെ
തിരിച്ചറിയുന്നു ഞാന്‍
കൂട്ടായെനിക്കെന്നും
ഞാനാദ്യം പ്രണയിച്ച മഴച്ചാറ്റല്‍ മാത്രം.

4 comments:

  1. വരികള്‍ നന്ന് ശ്യാം.
    ഹെഡര്‍ തകര്‍പ്പന്‍
    :-)

    ReplyDelete
  2. ഇന്നലെ വന്നവളുടെ വാക്ക് മുഖവിലക്കെടുക്കുന്ന കൂട്ടുകാരാ......
    മഴയുടെ ഈറന്‍കൈകളില്‍ ആരും അനാഥരല്ല

    ReplyDelete
  3. നന്ദി സുഹൃത്തുക്കളേ നന്ദി... കടന്നു വന്ന് അഭിപ്രായം പറഞ്ഞ നിങ്ങളുടെ നല്ല മനസ്സുകള്‍ക്ക് നന്ദി.

    ReplyDelete
  4. ആള്‍ക്കൂട്ടത്തില്‍ ഒറ്റപ്പെട്ടുപോയ ഒരു മദ്യപാനിയുടെ ഹൃദയത്തിന്റെ വിങ്ങല്‍ ഈ വരികള്‍ എടുത്തു കാട്ടുന്നു. ഒരു ബാറിന്റെ മദ്യപൂരിതമായ തിരക്കുകള്‍ക്കിടയിലും നിങ്ങള്‍ ഒറ്റക്കാണെന്നും വീട്ടിലേക്കു ചുമന്നു കൊണ്ട് പോകാന്‍ ആരും വരില്ലെന്നും അനുഭവസ്തനായ കവി നിങ്ങളെ ഓര്‍മപ്പെടുത്തുന്നു. ഇന്നലെ വിരിഞ്ഞ താമര പൂവ് എന്നാ ഉപമ പുതിയതായി വന്ന ഏതോ ബ്രാന്‍ഡിനെ കുറിച്ചാണ് എന്ന സന്ദേഹത്തിനു ഇടനല്കുന്നുവെങ്കിലും കവിയെ വ്യക്തമായി അറിയുന്നവര്‍ക്ക് കവി ഉദ്ദേശിച്ചതെന്തിനെ കുറിച്ചാണ് എന്ന് മനസിലാകും.


    കവിത നന്നായി .... അടുത്ത മദ്യപാന ചടങ്ങിനു നമുക്ക് ഈ കവിത തന്നെ ചൊല്ലി ഉല്‍ഖാടനം നടത്താം.

    ReplyDelete